വിഴിഞ്ഞം കടലിൽ കപ്പൽ ബോട്ടിലിടിച്ച് ഒരാളെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ കപ്പൽ ബോട്ടിലിടിച്ച് ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് എഴുപത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ഷാഹുൽ ഹമീദ് എന്നയാളെയാണ് കാണാതായത്. ചൊവാഴ്ച രാവിലെയായിരുന്നു അപകടം. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന് കാര്യമായ തകരാർ സംഭവിച്ചിട്ടില്ല.ഷാഹുൽ ഹമീദ് ഉൾപ്പടെ മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ബാക്കിയുളളവർ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബോട്ടിന്റെ സൈഡിൽ ഇരുന്ന ഷാഹുൽ ഹമീദ് കപ്പൽ ഇടിച്ചതിനു പിന്നാലെ കടലിൽ വീഴുകയായിരുന്നു. ഏതു കപ്പലാണ് ബോട്ടിൽ ഇടിച്ചതെന്ന് കണ്ടെത്താനായി കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട്.