പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവർക്ക് 2,500 രൂപ പ്രതിഫലം
സാമൂഹികനീതി വകുപ്പ്
കൊച്ചി: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവർക്ക് 2,500 രൂപ പ്രതിഫലം. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം.
ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട് ആരംഭിക്കുന്നത്. ഈയിനത്തിൽ നൽകാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിൻെറ ചുമതല.
പ്രായപൂർത്തിയാവാത്തവരുടെ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇൻഫോർമർ’മാരുടെ വിവരങ്ങൾ പുറത്തുവിടില്ല. വരും വർഷങ്ങളിൽ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
രാജ്യത്ത് സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ് വിവാഹപ്രായം.