ലാത്തി ചാർജ്, ജലപീരങ്കി; പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങളില്‍ സംഘര്‍ഷം
കൊച്ചി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമത്തിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്സി ലാസ്റ്റ് ഗ്രേഡിന്റെ ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.
കാലടി സർവകാലശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തി പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് നീക്കാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടഞ്ഞു. ഇതോടെ, പൊലീസ് ലാത്തി വീശി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാർച്ചും കയ്യാങ്കളിയിലാണ് കലാശിച്ചത്.