‘സെൻസ്ലെസ്’ എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂ, വിവാദത്തിൽ പ്രതികരണവുമായി രചന നാരായണൻകുട്ടി
കൊച്ചി :താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വനിതാ അംഗങ്ങൾക്ക് പരിഗണന ലഭിച്ചില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി രചന നാരായണൻ കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.വിമർശന ബുദ്ധി നല്ലതാണ് വേണം താനും, എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്ന് താരം കുറിപ്പിൽ പറയുന്നു. സെൻസ്ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂവെന്നും രചന പറയുന്നു.ചടങ്ങിൽ വനിതാ അംഗങ്ങൾക്ക് ഇരിക്കാൻ സ്ഥലം നൽകിയില്ലെന്നായിരുന്നു വിമർശനം ഉയർന്നത്. മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെയുള്ള പുരുഷ താരങ്ങൾ ഇരിക്കുകയും, അവർക്കരികിലായി എക്സിക്യൂട്ടീവ് അംഗങ്ങളായ രചനയും ഹണി റോസും നിൽക്കുകയും ചെയ്യുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപംചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.
വിമർശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല …
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂ . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏼
സ്നേഹം
രചന നാരായണൻകുട്ടി