ഇത്ബന്ധുജനസർക്കാരെന്ന് കോൺഗ്രസ്:
ബന്ധു നിയമനങ്ങൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്ന നടപടി അഞ്ചു വര്‍ഷമായി നടന്നുവരുന്നുവെന്നും മന്ത്രിമാരുടെ ബന്ധുക്കള്‍ മുതല്‍ സ്വപ്ന സുരേഷ് വരെയുള്ളവരുടെ നിയമനം ഇതാണ് വെളിച്ചത്ത് കൊണ്ടുവരുന്നതെന്നും കോൺഗ്രസ് നേതാക്കൾ ‘ ഇനിയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് തൊഴില്‍രഹിതര്‍ക്ക് തിരിച്ചടിയാകുമെന്ന് നേതാക്കൾ ആരോപിക്കുന്നു ‘
സര്‍വകലാശാലകള്‍ നേതാക്കളുടെ ‘ ഭാര്യമാര്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ് പിണറായി സർക്കാരെന്നാണ് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരുടെ ആരോപണം.
എംബി രാജേഷ് എക്സ് എംപിയുടെ ഭാര്യ നിനിത കണിച്ചേരിയെ സംസ്കൃത സര്‍വകലാശാലയില്‍ അസി. പ്രഫസറായി നിയമിച്ചു. പിഎസ് സി റാങ്ക് പട്ടികയില്‍ 212-ാമത് ഉള്ള ആളാണ് സംസ്കൃത സര്‍വകലാശാലയില്‍ മുസ്ലിം സംവരണ ക്വോട്ടയില്‍ ഒന്നാംറാങ്കില്‍ ജോലി നേടിയത്.
കെകെ രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡീനായി നിയമിച്ചു.
മുന്‍എംപി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചി സര്‍വകലാശാലയില്‍ പിഎച്ച്ഡി യോഗ്യതയുള്ളവരെ ഒഴിവാക്കി അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചു.
മുന്‍ എംപി പികെ ബിജുവിന്റെ ഭാര്യ വിജി വിജയനെ കേരള സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പില്‍ അസി. പ്രഫസറായി നിയമിച്ചത് ഉയര്‍ന്നയോഗ്യതയും നെറ്റും ഉള്‍പ്പെടെയുള്ള നൂറോളം പേരെ തഴഞ്ഞ്.
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാന ഷംസീറിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസറായി നിയമിച്ചെങ്കിലും കോടതിവിധിയെ തുടര്‍ന്ന് രാജിവച്ചു.
മന്ത്രി ജി സുധാകരന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറ്ടറായി നിയമിച്ചു. വിവാദത്തെ തുടര്‍ന്ന് രാജിവച്ചു.
മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയായി കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് 10 വര്‍ഷം മുമ്പ് വിരമിച്ച സിപിഎം പ്രവര്ത്തകന് സ്റ്റാലിനെ ഡപ്യൂട്ടി രജിസ്റ്റര്‍ തസ്തികയില്‍ പുനര്‍നിയമിച്ചു.
കാലിക്കട്ട് സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാവിന് 21 മാര്‍ക്ക് ദാനമായി നല്കാന് 2010ലും 2018ലും തീരുമാനിച്ച പരീക്ഷാസ്ഥിരം സമിതി അധ്യക്ഷന്‍ ജോഷിക്ക് രജിസ്ട്രാര്‍ തസ്തികയില്‍ നിയമനം.
സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായ ടികെ വാസുവിന്റെ ഭാര്യയെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഉന്നത യോഗത്യയുള്ള നിരവധി പേരെ തഴഞ്ഞ് അധ്യാപികയായി നിയമിച്ചു.
ഇത്തരത്തിൽ ബന്ധു നിയമനം നടത്തി ഇടതു സർക്കാർ പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും കോൺഗ്രസ് ആക്ഷേപമുന്നയിക്കുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ആരോപണങ്ങൾ ‘