കുമ്പള: പരിസര ശുചിത്വത്തിനുവേണ്ടി രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും വലിയവായിൽ ശബ്ദിക്കുമ്പോൾ പൊതുസമ്മേളനം നടത്തിയ സ്ഥലത്തു പാഴ്വസ്തുക്കൾ ഉപേക്ഷിച്ച യു .ഡി.എഫിന്റെ നടപടി ഉപതിരഞെടുപ്പ് വേദികളിൽ പരക്കെ ചർച്ചയായി. ഇത് സംബന്ധിച്ചു ജില്ലയിലെ പ്രമുഖ മഹിളാനേതാവും മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഇ.പദ്മാവതി പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു.
ഇന്നലെ സീതാംഗോളി ടൗണിൽയു .ഡി.എഫി ന്റെ തെരെഞ്ഞെടുപ്പു പൊതുയോഗമായിരുന്നു. വലിയ നേതാക്കൾ ഒരു പാട് പേർ വന്നിരുന്നു. കുഞ്ഞാലിക്കുട്ടിയും നേതാക്കളും പത്തിരുന്നൂറ് അനുയായികളും കൂടി കുടിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ റോഡ് വക്കിൽ രാവിലെ വരെ അലഞ്ഞു തിരിഞ്ഞു കാറ്റത്ത് പാറി നടക്കുന്നത് കണ്ട സീതാംഗോളി ടൗണിലെ ചുമട്ടു തൊഴിലാളികളുടെ ഇന്നത്തെ പണിയുടെ തുടക്കം കുപ്പികൾ പെറുക്കി എടുത്തു കൊണ്ടായിരുന്നു. ഇന്നലെ അടിപൊളി പാട്ടിനൊപ്പം പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് താളം പിടിച്ച ലീഗണികൾ ഓർത്തി ല്ല തങ്ങൾ ചെയ്യുന്നത് ഒരു മഹാപരാധമാണെന്ന്. നാടാകെ ശുചിത്വത്തിന് വേണ്ടി കൈ മെയ് മറന്ന് അണ ചേരുന്ന സന്ദർഭത്തിൽ നഗരം മുഴുവൻ മാലിന്യം തീർത്ത ഈ നടപടി അത്യന്തം ഹീനമാണ്. അതിന് പാർലമെന്റ് അംഗങ്ങൾ തന്നെ സാക്ഷിയായതും ഗൗരവതരമാണ്. തെരെഞ്ഞെടുപ്പാകെ ഗ്രീൻ പ്രോട്ടോക്കാൾ വഴി നടത്തണമെന്ന കമ്മീഷന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയ ഈ നീക്കത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അപലപിക്കേണ്ട സംഗതിയാണ്. പദ്മാവതി ചൂണ്ടിക്കാട്ടി .