യുവത്വ ജീവിതം മാതൃകാപരമാകണം പഞ്ചിക്കൽ തങ്ങൾ
കാഞ്ഞങ്ങാട് : യുവാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി കർമ്മനിരതരാകണമെന്നും ഇന്ന് വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് , അശ്ലീല , ആഭാസ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്ന് മാതൃകാ യോഗ്യരായ സമൂഹത്തിന്റെ നിർമ്മാണത്തിൽ മുഖ്യ പങ്കാളികളാകണമെന്നും എസ് വൈ എസ് കാസർഗോഡ് ജില്ലാ പ്രസിഡൻറ് സയ്യിദ് പഞ്ചിക്കൽ തങ്ങൾ പറഞ്ഞു
‘ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം’ എന്ന ശീർഷകത്തിൽ മാണിക്കോത്ത് ഹാദി അക്കാദമിയിൽ നടന്ന എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
രാവിലെ 10 മണിക്ക് ഹാദി അക്കാദമി ജനറൽ സെക്രട്ടറി ചേറ്റുംകുണ്ട് അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി.
സോൺ പ്രസിഡൻറ് അഷറഫ് സുഹിരി പരപ്പ അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ ബശീർ പുളിക്കൂർ,
ഹംസ മിസ്ബാഹി ഓട്ടപ്പടവ്,
അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, പാത്തൂർ മുഹമ്മദ് സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി
റിട്ടേണിംഗ് ഓഫീസർ സിദ്ദീഖ് സഖാഫി ബായാർ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത് (പ്രസിഡണ്ട്)
ശിഹാബ് പാണത്തൂർ (ജനറൽസെക്രട്ടറി)
ശിഹാബുദ്ദീൻ അഹ്സനി (ഫൈനാൻസ് സെക്രട്ടറി)
അശ്റഫ് അശ്റഫി ആറങ്ങാടി, മഹമൂദ് അംജദി പുഞ്ചാവി (വൈസ് പ്രസിഡണ്ട്)
ഹനീഫ് അഹ്സനി ഉദയപുരം, അബ്ദുൽ ഖാദർ സഖാഫി പഴയകടപ്പുറം,മശ്ഹൂദ് ഫാളിലി ബല്ലാകടപ്പുറം,
പ്രൊഫ; ഇസ്മാഈൽ നീലേശ്വരം, നൗഷാദ് ചുള്ളിക്കര, സുബൈർ പടന്നക്കാട് (സെക്രട്ടറിമാർ)
എന്നിവരെ തെരഞ്ഞെടുത്തു