എ ടി ഉമ്മര്‍ അവാര്‍ഡ് കാഞ്ഞങ്ങാട് രാമചന്ദ്രന്
കണ്ണൂര്‍ : സംഗീത സംവിധായകന് എ ടി ഉമ്മര്‍ സ്മാരക മ്യൂസിക് ക്ലബ്ബിന്റെ എ ടി ഉമ്മര്‍ എക്സലന്‍സ് അവാര്‍ഡിന് ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രനെ തെരഞ്ഞെടുത്തു. ഗാനരചയിതാവും സംവിധായകനുമായ റഹീം പൂവാട്ടുപറമ്പിലിന് മികച്ച വീഡിയോ ആല്‍ബം സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. 1111 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 20ന് വൈകുന്നേരം നാലിന് ചെറുകുന്നില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന് ഷെരീഫ് ഈസ പുരസ്ക്കാരം സമ്മാനിക്കും.