യൂത്ത് കോണ്‍ഗ്രസ് കരി ഓയില്‍ ഒഴിച്ചതിന് ബദലായി സച്ചിന് ടെഡുല്ക്കറിന് യുവമോര്‍ച്ചയുടെ പാലഭിഷേകം
കാഞ്ഞങ്ങാട്: സ്വരാജ്യത്തെ അവഹേളിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും അന്യരാജ്യക്കാര്‍ ഇടപെടുന്നതിനെതിരെയുള്ള സച്ചിന്റെ അഭിപ്രായത്തില്‍ സച്ചിന്റെ ഛായചിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചതിന് ബദലായി യുവമോര്‍ച്ച കാഞ്ഞങ്ങാട് പാലഭിഷേകം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പരിപാടി ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍ മധു ഉല്‍ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് സ്വാഗതവും, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, മുന്‍സിപ്പള്‍ പ്രസിഡന്റ് എച്ച് ആര് ശ്രീധരന്, കൃഷണന് അരയി , മുന്‍സിപ്പല്‍ ജനറല്‍ സെകട്ടറി ചന്ദ്രന് കല്ലുരാവി തുടങ്ങിയവര്‍ പങ്കെടുത്തു.