സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 3379 മരണം 16 രോഗമുക്തി 5959 കാസര്‍കോട് 36
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,01,44,253 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3883 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, എറണാകുളം 396, കോഴിക്കോട് 391, തിരുവനന്തപുരം 276, കോട്ടയം 337, കൊല്ലം 324, ആലപ്പുഴ 313, തൃശൂര്‍ 278, പത്തനംതിട്ട 213, കണ്ണൂര്‍ 112, ഇടുക്കി 119, പാലക്കാട് 50, വയനാട് 63, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 5, തൃശൂര്‍, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, എറണാകുളം 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂര്‍ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂര്‍ 201, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,664 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.
ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27027 ആയി. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6912 പേര്
വീടുകളില്‍ 6561 പേരും സ്ഥാപനങ്ങളില്‍ 351 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6912 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 156(ആര് ടി പി സി ആര്-69, ആന്റിജന്‍-87) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 95 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 410 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
അജാനൂര്‍-2
ബദിയഡുക്ക-2
ചെമ്മനാട്-3
ചെങ്കള-2
കാഞ്ഞങ്ങാട്-3
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-3
മധൂര്‍-2
മടിക്കൈ-1
മട്ടന്നൂര്‍-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം-3
പടന്ന -1
പളളിക്കര-2
പനത്തടി -2
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-3
വടക്കാന്ച്ചേരി-1
വലിയപ്പറമ്പ-1
ജില്ലയില്‍ കോവിഡ് ഭേദമായവര്‍:
അജാനൂര്‍-2
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക-6
ചെമ്മനാട്-2
ചെങ്കള-4
ചെറൂവത്തൂര്-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-6
കാഞ്ഞങ്ങാട്-2
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-5
കുറ്റിക്കോല്‍-4
മധൂര്‍-2
മടിക്കൈ-3
മുളിയാര്‍-2
നീലേശ്വരം-7
പടന്ന-2
പൈവളിഗ-1
പള്ളിക്കര-3
പനത്തടി-4
പലിക്കോട്-7
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-3
ഉദുമ-4
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1