ഞാനൊരു ട്രാന്‍സ്ജെന്‍ഡര്‍ തന്റെ സ്ത്രീസ്വത്വം വെളിപ്പെടുത്തി ഡബ്ല്യു ഡബ്ല്യു ഇ താരത്തിന്റെ തുറന്ന് പറച്ചിലില്‍
മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഗുസ്തി താരം ഗാബി ടഫ്റ്റിന്റെ വെളിപ്പെടുത്തലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെ സ്ത്രീ സ്വത്വം വെളിപ്പെടുത്തിയാണ് താരം രംഗത്ത് എത്തിയത്. താന്‍ സ്ത്രീയായി മാറിയെന്നാണ് തന്റെ ആരാധകരെ താരം അറിയിച്ചിരിയ്ക്കുന്നത്. നിരവധി പേര് ഗാബിക്ക് ആശംസകളറിയിച്ച് എത്തിയിട്ടുണ്ട്.
” ലോകം എന്ത് പറയുമെന്ന് ഭയന്ന് എല്ലായ്പോഴും ഞാന്‍ ഒളിപ്പിച്ചുവച്ച മറ്റൊരു ഞാന്‍ ഉണ്ടായിരുന്നു. ഇനിയത് തുറന്നു പറയാന്‍ എനിക്ക് ഭയമില്ല. ഇപ്പോള്‍ ഞാനെന്താണ് എന്നതിനെ സ്നേഹിക്കാനും അംഗീകരിക്കാനും എനിക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ എട്ട് മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ടതെന്ന് പറയാവുന്ന സമയമായിരുന്നു. സ്വത്വമാറ്റത്തിന്റെ സംഘര്‍ഷങ്ങള്‍ ഞാനേറെ അനുഭവിച്ചു. പക്ഷേ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന ഭയം ഒരു ദിവസം ഞാനുപേക്ഷിച്ചു.
അന്ന് മുതല്‍ ഞാന്‍ സ്വതന്ത്രയായി. എന്റെ സ്നേഹനിധിയായ ഭാര്യയും കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നെ അംഗീകരിക്കുന്നുണ്ട്. എനിക്കതിന് അവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എല്ലാവരും എന്നെ മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളുടെ വിശ്വാസങ്ങളെ മാറ്റി മറിക്കുക എന്നത് എന്റെ ലക്ഷ്യവുമല്ല. പുറമെയുള്ള ഘടന മാത്രമാണ് മാറുന്നത്. ആത്മാവ് എപ്പോഴും ഒന്ന് തന്നെയാണ്. ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. എല്ലാത്തിനും എനിക്ക് മറുപടിയുണ്ട്” ഗാബി കുറിച്ചു.
ഭാര്യയും മകളുമുള്ള ഗാബി ഗുസ്തി ഉപേക്ഷിച്ചത് പോലും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ വേണ്ടിയാണെന്നായിരുന്നു അറിയിച്ചിരുന്നത്. 2009 മുതല്‍ 2012 വരെ റിംഗില്‍ സജീവമായിരുന്ന ഗാബി ‘ടൈലര്‍ റെക്സ്’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2014ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ച ശേഷം ബോഡി ബില്‍ഡര്‍, ഫിറ്റ്നസ് പരിശീലകന്, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നിങ്ങനെ പല തലങ്ങളില്‍ ഗാബി പ്രവര്‍ത്തിച്ചു.