മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഉദ്യോഗാര്‍ഥികള്‍; സംഘര്‍ഷം.
തിരുവനന്തപുരം :തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം. പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവര്‍. ആദ്യം മണ്ണെണ്ണയൊഴിച്ച ഉദ്യോഗാര്‍ഥിയെ പൊലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് മാറ്റി. ഉടന്‍ തന്നെ മറ്റൊരാളും ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമം തുടരുകയാണ്. സമരവേദിയില്‍ നിന്ന് പിന്മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.