ഉത്തരാഖണ്ഡ് ദുരന്തം: മരണം 14, ചമോലിയില്‍ കണ്ടെത്താനുള്ളത് 203 പേരെ
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ റെനി ഗ്രാമത്തിലെ തപോവൻ അണക്കെട്ടിന് സമീപത്തേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ മരണം 14 ആയി. സ്ഥലത്ത് നിന്ന് 14 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് അറിയിച്ചു. 203 പേരെ കാണാനില്ലെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്. സ്ഥലത്തെ ഒരു തുരങ്കത്തിൽ 35 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐടിബിപിയും ദുരന്തപ്രതികരണസേനയും സൈന്യവും അടക്കമുള്ളവർ.