കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്.ടി ബസ് മോഷണം പോയി പിന്നീട് സംഭവിച്ചത്
കൊല്ലം : കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. കൊല്ലം കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. കെഎല്‍ 15, 7508 നമ്ബര്‍ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ബസ് പിന്നീട് 11.30 ഓടെ പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാന്‍ ഡ്രൈവര്‍ ഇവിടെ ചെന്നപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവര്‍ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയില്‍, ഡിപ്പോയില്‍ നിന്ന് പോയ മുഴുവന്‍ ഡ്രൈവര്‍മാരെയും ബന്ധപ്പെട്ടു. എന്നാല്‍ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറഞ്ഞു.