മധുര ഈദ്ഗാഹ് പള്ളി പൊളിക്കൽ: പള്ളിക്കമ്മിറ്റിയോട് മറുപടി അറിയി ക്കണമെന്ന് കോടതി
മധുര: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെ ന്നു കരുതുന്ന മധുരയിലെ ക്ഷേത്രത്തി നുസമീപമുള്ള പള്ളി (ഷാഹി ഈദ്ഗാ ഹ് മസ്ജിദ് പൊളിക്കുന്നതിൽ പള്ളിക്കമ്മിറ്റിയോട് നിലപാട് തേടി കോടതി. 17ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയാണി ത്. മധുര അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ദേവ്കാന്ത് ശുക്ലയാണ് നോട്ടീസയച്ചത്. സുന്നി വഖഫ് ബോർഡ്, ശ്രീകൃ ഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ സേ വ സൻസ്ഥാൻ എന്നിവർക്കും നോട്ടീസ യച്ചു. അടുത്ത വിചാരണ തീയ്യതിയായ മാർച്ച് എട്ടിന് എല്ലാവരും നിലപാട് അറിയിക്കണം .
പഴയ കേശവ് ദേവ് ക്ഷേത്രത്തിലെ പ്ര തിഷ്ഠക്കുവേണ്ടി പൂജാരി പവൻകുമാർ ശാസ്ത്രി നൽകിയ ഹരജിയിലാണ് കോടതി നടപടി. മൂന്ന് ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. ഒന്ന്: പള്ളി ഉൾപ്പെടുന്ന 13.37 ഏക്കർ ഭൂമിയുടെ അവകാശം. രണ്ട്: ക്ഷേത്രത്തിലെ പര മ്പരാഗത അവകാശമുള്ള പൂജാരി എന്ന നിലയിൽ മൊത്തം ക്ഷേത്ര സമുച്ചയം കൈകാര്യം ചെയ്യാനുള്ള അവകാശം. മൂന്ന്: ക്ഷേത്രവും പള്ളിയും അടുത്തടു ത്ത് നിലനിൽക്കുന്നത് സംബന്ധിച്ച് ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാ നും പള്ളി കമ്മിറ്റിയും തമ്മിലുണ്ടാക്കി യ കരാറിന് അംഗീകാരം കൊടുത്ത് 1967ലെ മഥുര കോടതി വിധി റദ്ദാക്കൽ.
പള്ളിയുടെ നിലനിൽപുമായി ബന്ധപ്പെട്ട് മധുര കോടതിയിൽ മൂന്ന് ഹരജികൾ കൂടി പരിഗണനയിലുണ്ട്. ഇതിൽ അഭി ഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് അ ഞ്ചുപേർക്കുവേണ്ടി നൽകിയ കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.