ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്ന് വയസുകാരിയായ മകളെയും കൂട്ടി 25കാരി ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയി
പയ്യന്നൂര്‍: ഒളിച്ചോട്ടം ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും ഉറ്റവരെയും പങ്കാളികളെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന സംഭവങ്ങള്‍ പുറത്ത് എത്തുന്നുണ്ട്. ഫോണിലൂടെയോ സോഷ്യല്‍ മീഡിയകളിലൂടെയോ പരിചയപ്പെടുന്നവര്‍ക്ക് ഒപ്പം മുന്നും പിന്നും നോക്കാതെ ഇറങ്ങി പോകുന്നവരുണ്ട്. വിവാഹിതര്‍ ആയി കുട്ടികള്‍ ഉള്ളവരും ഒളിച്ചോടുന്നത് സ്ഥിരമായിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് പയ്യന്നൂര്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.
ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതയായ യുവതി ഒളിച്ചോടി. മൂന്ന് വയസുള്ള മകളെയും ഒപ്പം കൂട്ടിയാണ് പയ്യന്നൂര്‍ സ്വദേശിനി ഒളിച്ചോടിയത്. യുവാവുമായി യുവതി ഫോണിലൂടെയാണ് അടുപ്പത്തില്‍ ആവുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു,. രണ്ട് വര്‍ഷത്തോളം ബന്ധമുണ്ടായിരുന്നു. ഒടുവില്‍ യുവാവിനെ വിളിച്ചുവരുത്തി യുവതി പോവുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെയും കുട്ടിയെയും പയ്യന്നൂര്‍ പോലീസ് കണ്ടെത്തി. ഇവരെ മലപ്പുറം പൂക്കോട്ടുപാടം പോലീസിന് കൈമാറി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി കാമുകനൊപ്പം പോയത്. രണ്ട് വര്‍ഷം നീണ്ട ഫോണ്‍വിളിയും ചാറ്റിംഗിനും ഒടുവില്‍ യുവതി കാമുകനെ വിളിച്ചുവരുത്തി കുഞ്ഞുമായി ഇറങ്ങി പോവുകയായിരുന്നു. മലപ്പുറത്ത് എത്താമെന്നും കാമുകനോട് അവിടെ എത്തണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ പയ്യന്നൂര്‍ ഒളവറയില്‍ ജോലി ചെയ്തിരുന്ന മംഗലാപുരം സ്വദേശിയായ കാമുകനും മലപ്പുറത്തെത്തി. തുടര്‍ന്ന് ഇരുവരും മുങ്ങുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിപ്രകാരം പയ്യന്നൂര്‍ പോലീസാണ് യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്.