ജില്ലാ റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ജില്ല കലക്ടർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: ജില്ലാ റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ജില്ലാ കളക്ടറും
അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ വി സി ജെയിംസ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡി വൈ എസ് പി സതീഷ് കുമാർ, പഞ്ചായത്ത് അംഗം സവിത എന്നിവർ മുഖ്യാതിഥികളായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസർ കാഞ്ഞങ്ങാട് സ്വാഗതവും വൈസ് പ്രസിഡന്റ് എൻ ശ്രീകണ്ഠൻ നന്ദിയും പറഞ്ഞു. .22 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ മഹിത്ത് മഹേഷ് ഒന്നാം സ്ഥാനവും രാജേഷ് ബാലൻ രണ്ടാം സ്ഥാനവും നേടി. 177 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മഹിത്ത് മഹേഷ് ഓന്നാം ജോസഫ് വി ജെ രണ്ടാം സ്ഥാനം നേടി. 177 എയർ പിസ്റ്റൽ വിഭാഗത്തിൽ ജോസഫ് വി ജെ ഒന്നാം സ്ഥാനവും ആനന്ദ് ജോർജ് രണ്ടാം സ്ഥാനവും. വിജയികളായവർ ഫെബ്രുവരി 22 ന് ആലപ്പുഴയിൽ നക്കുന്ന സംസ്ഥാന റൈഫിൾ അസോസിയേഷൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.