ബന്തിയോട് ദേശീയപാതയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരണപ്പെട്ടു
കുമ്പള: ബന്തിയോട് മുട്ടത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. സിറാന്‍ സെയ്താലി എന്ന മുട്ടം സ്വദേശിയാണ് മരിച്ചത്. പയ്യന്നൂരിലുള്ള പാസ്പോര്‍ട്ട് ഓഫീസിലേക്കുള്ള യാത്രയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും, കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികള്‍ കുമ്പളയിലെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിയുടെ നമ്പര്‍പ്ലേറ്റ് കാറില്‍ കുടുങ്ങിയതാണ് ലോറി കണ്ടെത്താന്‍ സഹായിച്ചത്.