സാന്ത്വന സ്പർശം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു.
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. റവന്യു, ഭവന നിർമാണം ദുരന്ത നിവാരണം വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, തുറമുഖം പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. എം.രാജഗോപലർ എം എൽ എ കെ.കുഞ്ഞിരാമൻ എം എൽ എ . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നഗരസഭ ചെയർപേഴ്സൺ കെ വി സുജാത , സബ് കളക്ടർ ഡി ആർ മേഘശ്രീ ജില്ലാതല ഉദ്യോഗസ്ഥർ തഹസിൽദാർ മാർ പങ്കെടുത്തു. വിവിധ പരാതികളിൽ തത് സമയം പരിഹാരം നിർദ്ദേശിക്കുകയും അംഗപരിമിതരെ ഇരിക്കുന്ന ഇടങ്ങളിൽ ചെന്ന് നേരിട്ട് മന്ത്രിമാർ പരാതി സ്വീകരിച്ച് പരിഹാരം കണ്ടുമാണ് അദാലത്ത് തുടരുന്നത്.