മത വിദ്വേഷം വളര്‍ത്തി മുതലെടുപ്പ് അനുവദിക്കരുത്
തെരഞ്ഞെടുപ്പ് പ്രചരണത്തിന് മതസ്ഥാപനങ്ങള്‍ വേദിയാക്കരുതെന്നും വേദിയാക്കിയാല്‍ മാതൃകാ പെരുമാറ്റചട്ട ലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതനേതാക്കളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലത്തില്‍ ഈ മാസം 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സമാധാനപരമായും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ചും നടത്തുന്നതി്ന് യോഗം അഭ്യര്‍ത്ഥിച്ചു . മത വിദ്വേഷം വളര്‍ത്തി മുതലെടുപ്പിനുള്ള സാമൂഹിക വിരുദ്ധരുടെ നീക്കങ്ങളെ കരുതിയിരിക്കണം..സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ സന്ദേശങ്ങളില്‍ വിശ്വസിക്കരുത്, സംശയം തോന്നിയാല്‍ ജില്ലാ പോലീസ് മേധാവിയെയോ ജില്ലാ കളക്ടറെയോ അറിയിക്കണം. മഞ്ചേശ്വരത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദ പാരമ്പര്യവും സംസ്കാരവും ഊട്ടിയുറപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പ് വേളയിലും സാധിക്കട്ടെയെന്ന് മതനേതാക്കള്‍ ആശംസിച്ചു. മത വിദ്വേഷം വളര്‍ത്തുന്ന സാമൂഹിക മാധ്യമങ്ങളിലബടെയുള്ള പ്രചാരണങ്ങളെ പോലീസ് ശക്തമായി നേരിടും. തെറ്റായ സന്ദേശം നല്കുന്ന വാട്സ് ആപ് സന്ദേശം ഷെയര്‍ ചെയ്ത 30പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു, തെരഞ്ഞെടുപ്പ് നിരീക്ഷക സുഷമ ഗോഡ്ബൊലെ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് കമല്‍ജിത്ത് കെ കമല്‍, മഞ്ചേശ്വരം മണ്ഡലം വരണാധികാരി എന്‍ പ്രേമചന്ദ്രന്, . ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി ആര് രാധിക, എഡിഎം കെ അജീഷ്, ഡിവൈഎസ്പി കെ സുനില്‍കുമാര്‍, ആര്‍ഡിഒ കെ.രവികുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണന്, വി കെ രവി, ഉദ്യാവര്ജമാ അത്ത് പ്രസിഡണ്ട് സൂഫി ഹാജി, എ കെ മൊഹിയുദ്ദീന്‍ ,’ ‘അബൂബക്കര്‍ മാഹിന്‍’, : മൊയ്തീന് ആരിഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.