കാഞ്ഞങ്ങാട് : പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ക്ഷേമ പദ്ധതി പാക്കേജ് അനുവദിക്കണമെന്നും കണ്ണൂർ സർവ്വകലാശാലക്ക് കീഴിലുള്ള തിരഞ്ഞടുക്കപ്പട്ട കോളേജുകളിൽ ജേർണലിസം പിജി കോഴ്സ് അനുവദിക്കണമെന്നും മാധ്യമ പ്രവർത്തകരുടെ ആദ്യ റജിസ്ട്രേഡ് ട്രേഡ് യൂണിയനായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ ( കെ.ആർ.എം.യു) കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രസ് ഫോറം ഹാളിൽ നടന്ന സമ്മേളനം നരസഭ ചെയർ പേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം കെആർഎംയു. സംസ്ഥാന ജോ. സെക്രട്ടറി പീറ്റർ ഏഴിമല ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഉറുമീസ് തൃക്കരിപ്പുർ മുഖ്യ പ്രഭാഷണം നടത്തി.
ഇ.വി. ജയകൃഷ്ണൻ, സുരേന്ദ്രൻ മടിക്കൈ, അനിൽ പുല്ലൂർ , സുധീഷ് പുങ്ങംചാൽ, പി ശ്യാംബാബു, വി വി ഗംഗാധരൻ, വൈ കൃഷ്ണദാസ്, ബാബുകോട്ടപ്പാറ, സുകുമാരൻ കരിന്തളം, മാധവൻ പാക്കം തുടങ്ങിയവർ സംസാരിച്ചു. എ.വി. സുരേഷ് കുമാർ സ്വാഗതവും ഫായീസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ
കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ റിപ്പോർട്ടിംഗിന് ഒന്നാം സമ്മാനം ലഭിച്ച ഇ വി ജയകൃഷ്ണൻ (മാതൃഭൂമി ) മികച്ച ഫോട്ടോഗ്രാഫറായ സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി) അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡിനർഹനായ ശ്യാം ബാബു വെളളിക്കോത്ത് (മനോരമ) എന്നിവരെയും യൂണിയൻഅംഗങ്ങളും ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവുമായ എ വി പ്രഭാകരൻ, തൃക്കരിപ്പുർ പഞ്ചായത്തംഗമായ തിരഞ്ഞെടുക്കപ്പെട്ട ഫായീസ് ബീരിച്ചേരി എന്നിവർക്ക് യൂണിയന്റെ ഉപഹാരം നഗരസഭാ ചെയർപേഴ്സൺ സമ്മാനിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികളായി ടി.കെ. നാരായണൻ (പ്രസിഡന്റ്) ഫായീസ് ബീരിച്ചേരി, എം.വി. ഭരതൻ (വൈപ്രസി), എ.വി.സുരേഷ് കുമാർ (സെക്രട്ടറി), വൈ. കൃഷ്ണദാസ്, അബ്ദുൽ ജാഫർ മുള്ളേരിയ (ജോയിന്റ് സെക്രട്ടറിമാർ).
ബാബു കോട്ടപ്പാറ (ട്രഷറർ),സംസ്ഥാന കൗൺസിൽ അംഗങ്ങളായി ഉറുമീസ് തൃക്കരിപ്പൂർ, വിജയൻ നീലേശ്വരം, വി.വി. ഗംഗാധരൻ. ജഗനിവാസ് വെള്ളിക്കോത്ത് എന്നിവരെ തിരഞ്ഞെടുത്തു
ജില്ലാ എക്സിക്യൂട്ടീവിലേക്ക് ശ്യാം ബാബു വെള്ളിക്കോത്ത്. സുധീഷ് പുങ്ങംചാൽ, പി.കെ. അഷ്റഫ്. റീനവർഗീസ്, കെ. വി.പ്രഭാകരൻ. കെ. ജയരാജൻ എന്നിവരെയും തിരഞ്ഞെടുത്തു.