കുംബ്ലെയുടെ ഒരിന്നിങ്സിലെ 10 വിക്കറ്റുകളും ഒരു ബൗളര്‍ തന്നെ സ്വന്തമാക്കുകയെന്ന അപൂര്‍വ നേട്ടത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ട് ഇന്നേക്ക് 22 വര്‍ഷം.
1999 ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാം തവണ ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ നേട്ടം.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം വേദിയായ മത്സരം ഇന്ത്യ 212 റണ്‍സിന് ജയിക്കുകയും ചെയ്തു. പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന് ജയിച്ചിരുന്നു.
രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമായിരുന്ന ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 252 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ പാകിസ്താനെ 172 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. നാല് വിക്കറ്റെടുത്ത കുംബ്ലെ തന്നെയായിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍.