പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകന് ഷാഹിദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് മകനെ കൊലപ്പെടുത്തിയ വിവരം പൊലീസില്‍ അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആണ് ഷാഹിദ താമസിക്കുന്നത്. ആറുവയസ്സുകാരനായ മകനെ വെളുപ്പിനെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കുളിമുറിയില്‍ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്. പാര്‍സല്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുലൈമാനും മറ്റ് രണ്ട് ആണ്മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. സംഭവം നടന്നത് ആരുമറിഞ്ഞിരുന്നില്ല.
കുട്ടിയുടെ കാല് കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവര്‍ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്. മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ഷാഹിദ്. ‘പടച്ചവന് വേണ്ടി മകനെ ബലി നല്കി’ എന്നാണ് ഇവര്‍ പൊലീസിനോട് വിളിച്ചത് പറഞ്ഞത്.
ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ചയോടെ അയല്‍ വീട്ടില്‍ നിന്നും ഇവര്‍ ജനമൈത്രി പൊലീസിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങിയിരുന്നു. ഈ നമ്ബറിലേക്കാണ് ഇവര്‍ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. ഇതോടെ, കൊലപാതകം നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാവുകയാണ്.