കോഴിക്കോട്: കത്വ, ഉന്നാവ് പീഡനക്കേസുകളുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ലീഗിനെതിരെയുള്ള ഫണ്ട് തിരിമറി ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കത്വാ കേസിനായി അഭിഭാഷകര്‍ കാശ് വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകയായ ദീപിക സിംഗ് രജാവത്ത് വെളിപ്പെടുത്തി.
യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ദീപിക സിംഗ് രജാവത്ത് വെളിപ്പെടുത്തലോടെ മുസ്ലിം ലീഗിലെ പി കെ ഫിറോസും സംഘവും കൂടുതൽ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത് ,