കെ ആർ എം യു കാസർഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 7 ന് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ആദ്യ റജിസ്ട്രേഡ് ട്രേഡ് യൂണിയനായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ ( കെ.ആർ.എം.യു)കാസർഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 7ന് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പ്രസ് ഫോറം ഹാളിൽ നടക്കും. നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.കെ.നാരായണൻ അധ്യക്ഷതവഹിക്കും. കെ.ആർ.എം.യു. സംസ്ഥാന കൗൺസിൽ അംഗം
ഉറുമീസ് തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എ.വി. സുരേഷ് കുമാർ സ്വാഗതവും ജില്ലാ ട്ര ഷറർ വി.വി. ഗംഗാധരൻ നന്ദിയും പറയും. ചടങ്ങിൽ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ റിപ്പോർട്ടിംഗിന് ഒന്നാം സമ്മാനം ലഭിച്ച (ഇ.വി. ജയകൃഷ്ണൻ മാതൃഭൂമി) മികച്ച ഫോട്ടോഗ്രാഫറായ സുരേന്ദ്രൻ മടിക്കൈ അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡിനർഹനായ ശ്യാംബാബു വെളളിക്കോത്ത് എന്നിവരെ അനു
മോദിക്കും. തുടർന്ന് നടക്കുന്ന പ്രതി
നിധി സമ്മേളനം കെ.ആർ.എം.യു.
സംസ്ഥാന ജോ.സെക്രട്ടറി പീറ്റർ ഏഴിമല സംഘടന റിപ്പോർട്ട് അവതരിപ്പിക്കും.