കെ എസ് ടി എ കാസർഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു
കാസർകോഡ്: കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) കാസർഗോഡ് ജില്ലാ സമ്മേളനം ജി എച്ച് എസ് എസ് കാസർഗോഡ് , മുൻസിപ്പൽ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലായി ആരംഭിച്ചു. ജില്ലാ പ്രസിഡണ്ട് എ ആർ വിജയകുമാർ പതാക ഉയർത്തി. തുടർന്ന് കാസർഗോഡ് ഉപജില്ല കലാവേദിയുടെ ആഭിമുഖ്യത്തിൽ സ്വാഗത ഗാനം ആലപിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രാജൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ എ ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ ,FSETO ജില്ലാ പ്രസിഡണ്ട് കെ.പി ഗംഗാധരൻ സംസാരിച്ചു. സ്വാഗത ഗാനം രചിച്ച എം.എ ബാബുരാജിനും ,സംഗീതം നിർവ്വഹിച്ച ഗംഗൻ കരിവെള്ളൂരിനും സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ ഉപഹാരം നൽകി അനുമോദിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ നന്ദി പറഞ്ഞു. സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.ശാന്തകുമാരി ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.എം മീനാകുമാരി ,കെ ഹരിദാസ് ,ജില്ലാ ട്രഷറർ ടി.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിനിധി സമ്മേളനത്തിൽ പി.വി ഭാസ്കരൻ രക്തസാക്ഷി പ്രമേയവും വി.കെ.ബാലാമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ സബ് കമ്മറ്റികളുടെ പാനൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ചു. തുടർന്ന് സംഘടനാ റിപ്പോർട്ട് അരവിന്ദാക്ഷൻ മാസ്റ്റർ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും , ട്രഷറർ പ്രകാശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഗ്രൂപ്പു ചർച്ചയ്ക്കും ,പൊതുചർച്ചയ്ക്കും ശേഷം പൊതുസമ്മേളനം ആരംഭിച്ചു.