ആർവി ബാബുവിൻ്റെ അറസ്റ്റ്: മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാൻ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാൽ വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം എന്താ ഇസ്ലാമിക രാജ്യമാണോയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നു കയറാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് കിട്ടാനാണ് സിപിഎം ഹലാലിനെ പ്രീണിപ്പിക്കുന്നത്. മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാർ ഭക്ഷണത്തിൻ്റെ പേരിൽ പോലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.