കൃഷ്ണ ജന്മഭൂമിയിലെ ഓരോ തരിമണ്ണും ഹിന്ദുക്കളുടേത്; ഷാഹി ഇദ്ഹാ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി
ലക്നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജി. ഷാഹി ഇദ്ഹാ മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര പുരോഹിതനാണ് ഹർജിയുമായി മഥുര സിവിൽ കോടതിയെ സമീപിച്ചത്. ഹർജി ശനിയാഴ്ച പരിഗണിക്കും.
ഷാഹി ഇദ്ഹാ മസ്ജിദിന്റെ കമ്മിറ്റിയായ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്സിൽ
13.37 ഏക്കർ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത് മസ്ജിദ് പൊളിച്ച് ഈ ഭൂമി ക്ഷേത്രത്തിന് തിരികെ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
അനധികൃതമായി സ്ഥലം കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചതെന്നും, അതിനാൽ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാമത്തെ ഹർജിയാണ് കോടതിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഭഗവാൻ ശ്രീ കൃഷ്ണ വിരാജ്മാൻ സംഘടനയുടെ ഭാഗാമായി നൽകിയ ഹർജി അഡീഷണൽ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിവിൽ കോടതിയെ സമീപിച്ചത്.