തീം കല്ലുമ്മക്കായ് ജില്ലാ കളക്ടറുടെ നീക്കം വെറുതെയാവില്ല.ചെമ്പിരിക്ക കടപ്പുറം ഉയരങ്ങളിലേക്ക് ,വിനോദ സഞ്ചാരികൾ ഒഴുകിവരും
കാസർകോട്:- ജില്ലയിൽ ബേക്കൽ കോട്ട പരിസരം കഴിഞ്ഞാൽ കടലോരത്തെ നിത്യവിസ്മയഭംഗി തൂകുന്ന ചെമ്പിരിക്ക കടലോരം കേന്ദ്രീകരിച് വരാനിരിക്കുന്നത് വമ്പൻ ടൂറിസം പദ്ധതികൾ .ജില്ലാകളക്ടർ ഡോ .ഡി.സജിത്ബാബു ചെയർമാനായുള്ള ടൂറിസം പ്രോത്സാഹന കൗൺസിലാണ് ചെമ്പിരിക്കയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ തുടക്കം കുറിച്ചിരുന്നു ഇതിനായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതാണ് .
ഗ്രാമപഞ്ചായത്തിന്റെയും അനുബന്ധ വകുപ്പുകളുടെയും സഹകരണതോടെയാണ് തീം കല്ലുമ്മക്കായ് എന്ന പേരിൽ പദ്ധതി നടപ്പിൽ വരുത്തുന്നത് . തുടക്കത്തിൽ ഒരുകോടിയില്‍പരം രൂപ ചിലവഴിക്കും… ഇതിൽ സമുദ്ര ഭംഗി നുകരാനെത്തുന്നവർക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കും.കിയോസ്കുകളും കഫ്റ്റീരിയകളും വാഹന പാർക്കിംഗ് സംവിധാനവും റൈൻ ഷെൽട്ടറും ശുചിമുറികളും സ്ഥാപിക്കും. വര്‍ഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന രണ്ടു കടകൾ ചില മാറ്റങ്ങളോടെ നിലനിർത്താൻ അനുവദിച്ചേക്കും .
പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത് പുതിയ കടകൾക്കു അപേക്ഷകൾ ക്ഷണിക്കും. തദ്ദേശവാസികൾക് മുൻഗണന നൽകും .. തീം കല്ലുമ്മക്കായ പദ്ധതിക് പഞ്ചായത്ത് അരയേക്കർ സ്ഥലം ഇതിനകം അനുവദിച്ചു കഴിഞ്ഞു. ഇതിനിടെ കടലോരത് പഞ്ചായത് ടൂറിസം പദ്ധതികൾക്കായി അനുവദിച്ച പ്രദേശത് കൈയ്യേറി ഉയർത്തിയ തട്ടുകടകൾ അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്.