കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ
ചെറുവത്തൂർ : കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസമാണ് തൊഴിലുറപ്പ് ജോലിക്കിടെ മീൻകടവിലെ ബിന്ദുവിൻ്റെ മാല നഷ്ടമായത്. മാല കിട്ടിയ ഉടൻ കാടങ്കോട് ഗവ.ഫിഷറീസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥികളും മീൻകടവ് സ്വദേശികളുമായ നാസിൽ, ഷമീർ എന്നിവർ ഉടമസ്ഥരെ അറിയിക്കുകയും തുടർന്ന് വാർഡ് മെമ്പർ ആശ, CPM ബ്രാഞ്ച് സെക്രട്ടറി AM രവീന്ദ്രൻ ,തൊഴിലുറപ്പ് തൊഴിലാളികളുടെയും സാന്നിദ്ധ്യത്തിൽ കൈമാറുകയായിരുന്നു