സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ. സമരത്തിൽ
കാഞ്ഞങ്ങാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ ആധുനിക വൈദ്യശാസ്ത്ര ഡോക്ടർമാർ ഫെബ്രുവരി 1 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ റിലെ നിരാഹാര സമരത്തിലാണ്.. കേന്ദ്ര ഗവർമെൻറ് 2020 നവംബർ 20 ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ശസ്ത്രക്രിയ രംഗത്ത് അടിസ്ഥാന യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർക്ക് 50 ഓളം ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ചാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ സമരരംഗത്തിറങ്ങുവാൻ നിർബന്ധിതരായിരിക്കുന്നതെന്ന് ഐഎംഎ ഭാരവാഹികൾ വാർത്താ സമ്മേ ഇനത്തിൽ വ്യക്തമാക്കി..
ഐ എം എ യുടെ കേരള ഘടകം 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇതിനോനുബന്ധിച്ച് റിലെ നിരാഹാര സമരം സംഘടിപ്പിക്കുന്നു. ഈ സമരത്തിൻ്റെ ഉൽഘാടനം ഫിബ്രവരി 1 ന് കോഴിക്കോട് മാനാഞ്ചിറയിൽ നടന്നു.
കാസർകോട് ജില്ലയിലെ പ്രതിനിധികൾ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ്റെ സഹകരണത്തോടെ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 6 .മണി വരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിരാഹാര സമരം സംഘടിപ്പിക്കുന്നു.
ആയുർവേദ ശാസ്ത്രത്തിലെ ശുശ്രുത സംഹിതയിൽ ശസ്ത്രക്രിയകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി അവർ ശസ്ത്രക്രിയകൾ നടത്തിയതായി എവിടെയും രേഖപ്പെടുത്തി കാണുന്നില്ല. വാത പിത്ത കഫ ദോഷം മൂലമാണ് രോഗങ്ങളുണ്ടാകുന്നത് എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് ചികിത്സ, നടത്തുന്ന ആയുർവേദ ഡോക്ടർമാർ എങ്ങനെയാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ അനസ്തീഷ്യ മരുന്നുകളുടെ സഹായത്തോടെ ശസ്ത്രക്രിയകൾ നടത്തുന്നത് . ശസ്ത്രക്രിയ സമയത്തോ ശേഷമോ മുറിവിൽ അണുബാധ ഉണ്ടാകുന്നത് തടയാൻ ഉപയോഗിക്കുന്ന ആൻറിബയോട്ടിക് മരുന്നുകൾ എങ്ങിനെയാണ് ആയുർവേദ ഡോക്ടർമാർക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് ?
മരു ശസ്ത്രക്രിയ വിദഗ്ദ്ധൻ ഉണ്ടാകണമെങ്കിൽ 5 വർഷത്തെ എം.ബി.ബി .സ് ബിരുദ ശേഷം 3 വർഷാത്ത ബിരുദാനന്തര ബിരുദവും നേടണം.അനന്തരം ഒരു വിദഗ്ധൻ മേൽനോട്ടത്തിൽ വർഷങ്ങളോളം പരിശീലനം നേടേണ്ടതുണ്ട്. സർജറിയിൽ അടിസ്ഥാന പാഠ്യക്രമം ഇല്ലാത്ത ആയുർവേദ ബിരുദം നേടിയ ഡോക്ടർമാർ കേവലം കുറച്ച് മാസങ്ങളിൽ കിട്ടുന്ന ശസ്ത്രക്രിയ പരിശീലനത്തിനു ശേഷം സർജറിക്ക് തുനിഞ്ഞാൽ അത്
സാധാരണക്കാരായ രോഗികളോടുള്ള ഒരു വെല്ലുവിളി ആയിരിക്കും. അതിനാൽ ഈ ഉത്തരവ് പിൻവലിച്ച് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ചേർന്ന വാർത്ത സമ്മേളനത്തിൽ
ഡോ:മണികണ്ഠൻ നമ്പ്യാർ, ഡോ.വിനോദ് കുമാർ, സോ: ദീപിക കിഷോർ, ഡോ: സുരേഷ് ബാബു, ഡോ.നാരായണ നായക് എന്നിവർ പങ്കെടുത്തു.