സ്വയം തൊഴിൽ കണ്ടെത്താൻ പാലക്കുന്ന് ലയൺസ് ക്ലബ്
തയ്യൽ യന്ത്രം നൽകി
പാലക്കുന്ന് : സേവന പ്രചാരണ പദ്ധതിയുടെ ഭാഗമായി പാലക്കുന്ന് ലയൺസ് ക്ലബ് ഒരു കുടുംബത്തിന് സ്വയം തൊഴിൽ കണ്ടെത്താനായി നൽകിയ തയ്യൽ യന്ത്രം വിതരണം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്
എം.ബി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹ് മാൻ പൊയ്യയിൽ, സോൺ ചെയർപേഴ്സൺ വി. വേണുഗോപാൽ, ഡിസ്ട്രിക്ട് ക്യാബിനറ്റ് ജോ. സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിൻ, എം.ഗംഗാധരൻ, കുമാരൻ കുന്നുമ്മൽ, പി.കുഞ്ഞികൃഷ്ണൻ,
സി.രവീന്ദ്രൻ, സതീശൻ പൂർണിമ,
എം.മോഹനൻ, പി.ശശി, എം.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു