ജില്ലയിലെ മികച്ച കർഷകർക്കുള്ള അവാർഡ് ദാനം ഫെബ്രുവരി 8 ന് കാഞ്ഞങ്ങാട്ട്.
കാഞ്ഞങ്ങാട്:സംസ്ഥാനത്തെ ആദ്യ ജൈവ ജില്ലയായ കാസർകോട് ജില്ലയിലെ ഏറ്റവും കൂടുതൽ കർഷകരെ ക്യഷിയിലേക്ക് കൊണ്ട് വരുന്നതിനായി പരിശനങ്ങളും ജൈവ വൈവിധ്യ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ മാർഗ്ഗങ്ങൾ അവലംബിച്ച പഞ്ചായത്തുകൾക്കുള്ള സമ്മാനദാനവും, വിജ്ഞാന വ്യാപനരംഗത്തും പച്ചക്കറി കൃഷി വികസന രംഗത്തു മുന്നേറിയ കർഷകർക്കും കർഷക സംഘങ്ങൾക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള അവാർഡുകൾ നൽകുന്നു.
കർഷകർക്ക് വില സ്ഥിരതയും മികച്ച വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് 16 ഇനം, കാർഷിക വിളകൾക്ക് കേരള ഫാം ഫ്രഷ് ഫുട്സ് & വെജിറ്റബിൾസ് എന്ന പേരിൽ അടിസ്ഥാന വില പ്രഖ്യാപിച്ചു കഴിഞ്ഞു. കർഷകരിൽ നിന്നും വിളകൾ ശേഖരിക്കുന്നതിനായി കാസർകോട് ‘ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിപണികൾ ആരംഭിക്കുകയാണ്. ഫാം ഫ്രഷ് പഴം പച്ചക്കറി വിപണി ഉദ്ഘാടനവും അടിസ്ഥാനവില പ്രഖ്യാപനവും, ജില്ലാതല അവാർഡ് ദാനവും ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കും.. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ . കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്യും