കെ സുധാകരൻ ഏത് സ്ഥാനത്തിനും യോഗ്യൻ: ആർ ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: കെ.പി സി സി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ എത് സ്ഥാനത്തേക്കും യോഗ്യനായ രാഷ്ടീയ നേതാവാന്നെന്ന് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടും ദേശീയ വൈസ് പ്രസിഡണ്ടുമായ ആർ ചന്ദ്രശേഖരൻ വൃക്കമാക്കി.
കാഞ്ഞങ്ങാട്ട് ‘ മാധ്യമ പ്രതിനിധികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് ‘ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രസ്താവന ഒരു കണ്ണൂർക്കാരൻ്റെ രാഷ്ട്രീയ പ്രസംഗത്തിൻ്റെ ശൈലിയാണെന്നും മുഖ്യമന്ത്രി തന്നെ പ്രസ്താവനയെ സ്വാഗതം ചെയ്തതായും ചന്ദ്രശേഖരൻ പറഞ്ഞു.
കർഷക സമരം നീണ്ടു പോവുകയാണെങ്കിൽ എല്ലാ മേഖലയിലേയും തൊഴിലാളികൾ പണിമുടക്ക് സമരവുമായി രംഗത്ത് വരുംമെന്നും രാജ്യം അക്ഷരാർത്ഥത്തിൽ സ്തംഭിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
സ്വകാര്യവത്കരണം ബി.ജെപിയുടേതന്നെ മുൻ നിലപാടുകൾക്ക് പോലും ഘടക വിരു ന്ധമാണ് ‘ കേരള സർക്കാർ മിനിമം കൂലി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ മേഖലയിലും അത് നടപ്പാക്കിയിട്ടില്ല.
തൊഴിലുറപ്പ് മേഖലയിലുൾപ്പെടെ 700 രൂപ മിനിമം കൂലി നടപ്പാക്കണം.
ഐ.എൻ ടി.യു സി യ്ക്ക് 17,36,000 മെമ്പർമാർ സംസ്ഥാനത്തും മൂന്നരക്കോടി ക്ക് മുളിൽ ദേശീയ തലത്തിലും അംഗസംഖ്യയുണ്ട്’ അതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ അർഹിക്കുന്ന അംഗീകാരം നൽകിയാൽ കോൺഗ്രസിന് ഒരിക്കലും പ്രതിപക്ഷത്തിരിക്കേണ്ടി വരില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ പി.ജി ദേവ്, ടി.വി കുഞ്ഞിക്കണ്ണൻ, തോമസ് സെബാസ്റ്റ്യൻ, സി.വി.രമേശ് എന്നിവരും പങ്കെടുത്തു.