ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട് സങ്കടമനുഭവിക്കുന്ന സ്ഥലമുടമകളുടെ കൂട്ടായമ കർമ്മസമിതി
ഡാറ്റാ ബാങ്ക് സങ്കടകുട്ടായ്മയുടെ പ്രതിഷേധം
കാഞ്ഞങ്ങാട്: കൃഷി വകുപ്പിൻ്റെയും, റവന്യു അധികൃതരുടേയും അവഗണന മൂലം ഒരു വിഭാഗം ജനങ്ങൾ കിടപ്പാടം നിർമ്മിക്കുന്നതിന് പോലും സാധിക്കാതെ നട്ടം തിരിയുന്നു.
കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമം 2018 ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വീടും, പറമ്പും ഫല’ വൃക്ഷങ്ങൾ ഉൾപ്പെടെയുള്ള പറമ്പായ സ്ഥലങ്ങൾ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാകുന്നതിന് വേണ്ടി അർ.ഡി.ഒ വിനു സമർപ്പിച്ച അപേക്ഷകൾ 2008 മുൻപ് പറമ്പായ സ്ഥലങ്ങൾ ഒഴിവാകുന്നതിന് പകരം നിയമത്തിനു വിരുദ്ധമായി നിരസികുന്ന റവന്യൂ ക്യഷി വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ നടപടിയിൽ ഡാറ്റാ ബാങ്ക് സങ്കടകൂട്ടായമ കർമ സമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ അർ.ഡി.ഒ വിനു സമർപ്പിച്ച അപേക്ഷകൾ മുൻ ഗണനാക്രമത്തിൽ പരിശോധിക്കണമെന്നും ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങളിൽ വീട് നിർമ്മിക്കുന്നതിന് മേൽ സ്ഥലങ്ങൾ വിലേജ് ഓഫീസുകളിലെ രജിസ്റ്ററിൽ അവശ്യമായ മാറ്റം വരുത്തണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ എം. കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു സി.അഹമ്മത് കുഞ്ഞി.കൂക്കൽ ബാലകൃഷ്ണൻനായർ .ഇ.കെ.കെ.പടന്നക്കാട്,എം. കുമാരൻ. കെ. സുധാകരൻ, പി.എ.റഹ്മാൻ,ഭാനു നാരായണൻ, യു.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.