കണ്ണൂർ സർവകലാശാലയിലെ ഉത്തര പേപ്പർ കളഞ്ഞ സംഭവം: വിദ്യാഭ്യാസ മന്ത്രിമാർ രാജി വെക്കണം – എം.എസ്.എഫ്
തൃക്കരിപ്പൂർ : കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തരക്കടലാസുകളാണ് റോഡരികിൽ കാണപ്പെട്ടത്. പ്രതിഷേധ പരിപാടിക്ക് എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി അക്ബർ സാദത്ത് അധ്യക്ഷത വഹിച്ചു. കുത്തഴിഞ്ഞ വിദ്യാഭ്യാസ നയം തുടരുകയാണെങ്കിൽ തെരുവുകൾ പ്രക്ഷുദ്തമാകുമെന്ന് എം.എസ്.എഫ് ജില്ലാ ട്രഷറർ അസ്ഹറുദ്ദീൻ മണിയനോടി ഉദ്ഘാടനം ചെയ്തു കൊണ്ട് സർക്കാരിന് താക്കീത് നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ജാബിർ തങ്കയം മുഖ്യപ്രഭാഷണം നടത്തി. മുസവ്വിർ അഞ്ചില്ലത്ത്, ഷാനിദ് പടന്ന, പി.വി സുഹൈർ, മുഖ്സിദ് അലി, മിസ്ഹബ് തങ്കയം, അറഫാത്ത് വെള്ളാപ്പ്, സുൻ സുനു ബീരിച്ചേരി, അർഷദ് വൾവക്കാട്, പർവീസ്, ഷാഹിദ് ആയിറ്റി, നൗഷാദ്, ഫവാസ് മണിയനോടി, മുഹമ്മദ് ഹഖീം തുടങ്ങിയവർ സംബന്ധിച്ചു.