പി.വി അന്‍വര്‍ ഘാനയില്‍ ജയിലിലെന്നു ട്രോള്‍: ആഗ്രഹം കൊള്ളാം, പക്ഷേ ആളുമാറിപ്പോയെന്ന് തിരിച്ചടിച്ച് എം.എല്‍.എ
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡണ്ടിന്റെ ഫെയ്സ്ബുക് പേജിൽ മലയാളികളുടെ പരിഹാസ കമന്റുകൾ. അൻവർ മണ്ഡലത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് ആക്ഷേപിച്ച് യുഡിഎഫ് പ്രവർത്തകരാണ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. ആരോപണം നിഷേധിച്ച് ഫെയ്സ്ബുക്കിലൂടെ തന്നെ അൻവർ മറുപടി നൽകി. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നാണ് അൻവറിന്റെ പോസ്റ്റ്.
ഒരു മാസത്തോളമായി പിവി അൻവർ എംഎൽഎ നിലമ്പൂരിലില്ല. അദ്ദേഹം