സൗജന്യപ്രമേഹ രോഗ ക്ലിനിക്ക് ആരംഭിച്ചു
കാഞ്ഞങ്ങാട് : പ്രമേഹ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി സൗജന്യ പ്രമേഹ രോഗ ക്ലിനിക്ക് ആരംഭിച്ചു. അജാനൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ അരിമല ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സൗജന്യ പ്രമേഹ രോഗ ക്ലിനിക്ക് നടത്തുന്നത് ഉദ്ഘാടനച്ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് അഷറഫ് എം ബി മൂസ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് റീജ്യണൽ ചെയർപേർസൺ പ്രശാന്ത് ജി നായർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർപേർസൺ വി.വേണുഗോപാൽ, ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഫാറൂഖ് കാസ്മി എന്നിവർ സംസാരിച്ചു. സെകട്ടറി കെ.വി. സുനിൽ രാജ് സ്വാഗതവും ട്രഷറർ ഹസ്സൻ യാഫ നന്ദിയും പറഞ്ഞു