തൊടുപുഴ∙ ഇടുക്കി മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്ബര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറി. ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉല്പാദനം നിര്‍ത്തി. പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ നാലാം നമ്ബര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലയത്തിലെ വൈദ്യുതി ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. .
പൊട്ടിത്തെറിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ചു ഉല്പാദനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടന്നുവരുന്നു.