റിയാദ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. വിവാഹം, പൊതു പരിപാടികള്‍ തുടങ്ങിയ ആഘോഷങ്ങളും 30 ദിവസത്തേക്ക് നിരോധിച്ചു. 20 പേരില്‍ അധികം ഒന്നിച്ചു കൂടുന്നത്തിനും 10 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിനിമ തിയേറ്ററുകള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, ഇത്തരം സ്ഥലങ്ങളിലെ റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഗെയിംസ്, കായിക കേന്ദ്രങ്ങള്‍ എന്നിവ 10 ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും ഭരണകൂടം അറിയിക്കുകയുണ്ടായി. ഹോട്ടലുകളിലും കഫെകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു വിലക്കുണ്ട്. പുറത്തു നിന്ന് ഓര്‍ഡര്‍ നല്കി ഭക്ഷണ വാങ്ങാന്‍ മാത്രമാണ് അനുമതി.സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നത് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 24 മണിക്കൂറും ആവര്‍ത്തിച്ചാല്‍ 48 മണിക്കൂറും അടച്ചുപൂട്ടും. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി