ഉമ്മയുടെ സ്മരണയ്ക്കായി ഡയാലിസിസ് മെഷിൻ നൽകി യുവ വ്യവസായി ഹനീഫ് കുളത്തിങ്കാൽ മാതൃകയായി
കാഞ്ഞങ്ങാട്: ” ഒൻപത് വർഷത്തോളം ഡയാലിസിസിന് വിധേയായ പ്രിയപ്പെട്ട ഉമ്മയുടെ യാതനകളും വേദനകളും നേരിട്ട് അറിഞ്ഞ ഒരു മകനാണ് ഞാൻ . അത് കൊണ്ട് തന്നെ എന്റെ ഉമ്മയുടെ പേരിൽ നിരവധി മനുഷ്യ ജീവനുകൾക്ക് സഹായകമാവുന്ന ചിത്താരി ഡയാലിസിസ് സെന്ററിലേക്ക് ഒരു ഡയാലിസിസ് മെഷിൻ നൽകി ഞാനും നിങ്ങളോടൊപ്പം നടക്കുന്നു . ”
ഇന്നലെ സൗത്ത് ചിത്താരി ബംഗ്ളാവ് ഹോട്ടലിൽ വെച്ച് നടന്ന ഒരു പ്രോഗ്രാമ്മിലാണ് യുവ വ്യവസായി ഹനീഫ കുളത്തിങ്കാൽ തണൽ ചാരിറ്റബിൾ സെന്റർ ചെയർമാൻ ഡോ: ഇദ്രീസിന്റെ വികാരപരിതമായ പ്രസംഗത്തിന് ഒടുവിൽ സദസ്സിൽ നിന്നും ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . ഏകദേശം അഞ്ചര ലക്ഷത്തിന് മുകളിൽ വില വരുന്ന ഡയാലിസിസ് യന്ത്രമാണ് ഹനീഫ സൗജന്യമായി സെന്ററിന് നൽകിയത് . ഹനീഫയുടെ ഈ പ്രഖ്യാപനം സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള ആളുകൾ ഏറ്റെടുത്ത മുന്നോട്ട് വരണമെന്ന് ഡോ: ഇദ്രീസ് അഭിപ്രായപ്പെട്ടു .
സൗത്ത് ചിത്താരിയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിന പ്രയത്നത്തിന്റെ അനന്തര ഫലമാണ് സഹായി ചാരിറ്റബിള് സെന്ററും , അതിനു കീഴിൽ വരുന്ന ചിത്താരി ഡയാലിസിസ് സെന്ററും .സമൂഹത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്ക് ആശ്രയമാകുന്ന തരത്തിൽ ആദ്യ ഘട്ടത്തിൽ പത്തു യൂണിറ്റുകളോട് കൂടി ആരംഭിക്കുന്ന ഈ ഡയാലിസിസ് സെന്ററിന് സമൂഹത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണയും , പ്രാർത്ഥനയും ഉണ്ടാവണമെന്ന് സഹായി ചാരിറ്റബിൾ സെന്റർ ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തർ ആവശ്യപ്പെട്ടു .
മുഹമ്മദ് കുഞ്ഞി ഖത്തർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡോ: ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി . റിയാസ് അമലടുക്കം സ്വാഗതവും , ഹബീബ് കൂലിക്കാട് നന്ദിയും പറഞ്ഞു . ശരീഫ് മിന്ന , വാർഡ് മെമ്പർ ഇർഷാദ് സി.കെ തുടങ്ങിയവർ സംസാരിച്ചു . നിരവധി പൗര പ്രമുഖന്മാർ ചടങ്ങിന് സാക്ഷിയായി .