പാചകത്തൊഴിലാളി ദേഹത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു
നീലേശ്വരം: സ്കൂൾ പാചകത്തൊഴിലാളിദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. കിനാനൂർ ഗവൺമെന്റ് എൽപി സ്കൂളിലെ പാചകത്തൊഴിലാളികിണാവൂരിലെസുശീലയാണ്(57) ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് ഇവർ വീട്ടിനകത്ത് വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്
തീകൊളുത്തിയത്. തീയും പുകയും ഉയരുകയും നിലവിളിയും കേട്ടതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തിയപ്പോഴാണ് സുശീലയെ തീകൊളുത്തിയ നിലയിൽ കണ്ടത്. തീകെടുത്തിയ ശേഷം ഉടൻ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ വെള്ളിയാഴ്ചപുലർച്ചെയാണ്
മരണപ്പെട്ടത്.കണ്ണിന് അൽപ്പം കാഴ്ചകുറവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ടതോടെ ഇവർ കടുത്ത മാനസികവിഷമത്തിലായിരുന്നുവത്രെ.നീലേശ്വരം രാജാറോഡ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവർ കൃഷ്ണനാണ് ഭർത്താവ്. മക്കൾ: ശ്രീജു, ശ്രീലക്ഷ്മി . സഹോദരങ്ങൾ: ജനാർദ്ദനൻ (റിട്ടയേർഡ് സെക്രട്ടറി കിനാനൂർ സർവ്വീസ് സഹകരണ ബാങ്ക്), ശിവരാമൻ, ബാലകൃഷ്ണൻ, പരേതരായ ഭാസ്കരൻ, ഭരതൻ. കോവിഡ് പരിശോധനയ്ക്ക് ശേഷം നീലേശ്വരം എസ്ഐ കെ.പി.സതീഷ്കുമാർ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.