എംഡിഎംഏ മയക്കുമരുന്നുമായി രണ്ട് കാഞ്ഞങ്ങാട് സ്വദേശികളുള്‍പ്പെടെ മൂന്ന് പേരെ ഉളിയത്തടുക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട് : എംഡിഎംഏ മരുന്നുമായി രണ്ട് കാഞ്ഞങ്ങാട് സ്വദേശിക ഉള്‍പ്പെടെ മൂന്ന് പേരെ ഉളിയത്തടുക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മുറിയനാവിയിലെ മൊയ്തുവിന്റെ മകന് റാഷിദ് 32, മുറിയ നാവിയിലെ അബൂബക്കറിന്റെ മകന് നിസാം 32, ഉളിയത്തടുക്കയിലെ ജാബിര്‍ എന്നിവരെയാണ് ബദിയടുക്ക പോലീസ് ഇന്ന് രാവിലെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. ലക്ഷങ്ങള്‍ വില വരുന്ന 150 ഗ്രാം എംഡിഎംഏ മയക്കുമരുന്ന് ഇവരുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തു. മയക്കു മരുന്നുമായി പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. മംഗളുരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് മയക്കുമരുന്ന്. രഹസ്യമായി കടത്തിയ
മയക്കുമരുന്നിന് ലക്ഷത്തിലേറെ രൂപ വില വരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കൈ കാണിച്ചുവെങ്കിലും, കാര്‍ നിര്‍ത്താന്‍ പ്രതികള്‍ ആദ്യം തയ്യാറായില്ലേ തുടർന്ന് പോലീസ് കാറിനെ പിന്തുടര്ന്ന് ഉളിയത്തടുക്കയില്‍ തടഞ്ഞണ് പിടികൂടിയത്. കാര്‍ പരിശോധിച്ചപ്പോള്‍, ഞെട്ടിക്കുന്ന കാഴ്ച്ചയാണ് പൊലീസിന് കാണാൻ സാധിച്ചത് . 150 ഗ്രാം എംഡിഎംഏ മയക്കുമരുന്ന് കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു . ബദിയടുക്ക എസ ഐ അനീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്