കര്‍ഷകരില്‍ നിന്ന് പച്ചക്കപ്പ നേരിട്ട് സംഭരിച്ച് വിപണനം നടത്തുവാനൊരുങ്ങി കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റി.
കാഞ്ഞങ്ങാട്: കര്‍ഷകരില്‍ നിന്ന് പച്ചക്കപ്പ നേരിട്ട് സംഭരിച്ച് വിപണനം നടത്തുവാനൊരുങ്ങി കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റി. സംഭരണോദ്ഘാടനം ഹൊസ്ദുര്‍ഗ് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ വി.ചന്ദ്രന് നിര്‍വ്വഹിച്ചു.
കോവിഡും ലോക് ഡൗണും മൂലം കൃഷി ചെയ്തെടുത്ത കപ്പകൾ വിപണിയിൽ എത്തിക്കാൻ കഴിയാതെ പ്രയാസം നേരിടുന്ന കപ്പ കർഷകർക്ക് സഹായവുമായാണ്
കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റി എത്തിയത്. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലത്തറ ബ്രാഞ്ചില്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കപ്പ നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതിന്റെ ഉദ്ഘാടനം ഹൊസ്ദുര്‍ഗ് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ വി.ചന്ദ്രന് നിര്‍വഹിച്ചു.സംഘം പ്രസിഡന്റ് എ.കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശങ്കരന് വാഴക്കോട് .മുന്‍ പ്രസിഡന്റ് സോമി മാത്യു.ഡയറക്ടര്‍മാരായ എം.കുഞ്ഞികൃഷ്ണന്.ടി.രാധാകൃഷ്ണന്.നാരായണന്.എച്ച്.ആര്. സുകന്യ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.സംഘം സെക്രട്ടറി ഐ.ശശിധരന് സ്വാഗതവും.ഇ.കൃഷ്ണന് നന്ദിയും രേഖപ്പെടുത്തി.