മാതൃകയായി ഡിവൈഎഫ്ഐ പ്രവർത്തകർ
പിലിക്കോട്: കോറോണ പോസിറ്റീവായി മരണപ്പെട്ട പിലിക്കോട് സ്വദേശിനിയുടെ സംസ്ക്കാരം കോവിഡ് പ്രോട്ടോൾ പാലിച്ച് ഡി വൈ എഫ് ഐ പിലിക്കോട് ഈസ്റ്റ് മേഖലയിലേ പ്രവർത്തകർ സംസ്കരിച്ചു. പിലിക്കോട് ഈസ്റ്റ് മേഖല കമ്മിറ്റി അംഗങ്ങളായ രതീഷ് എം ദിലീപ് തമ്പാൻ , വറക്കോട്ടുവയൽ തെക്ക് യൂണിറ്റ് പ്രസിണ്ടന്റ് ജിജിൻ ടി ജോ: സെക്രട്ടറി ജിതിൻ ടി, കരക്കേരു യുണിറ്റ് കമ്മിറ്റി അംഗങ്ങളായ രജീഷ്, രാജേഷ്.പി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം മട്ടലായി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു