കാർ തടഞ്ഞു നിർത്തി മഹാരാഷ്ട്ര സ്വദേശിയുടെ പതിനാല് ലക്ഷം കവർന്ന സംഘത്തിലെ 5പേർ അറസ്റ്റിൽ
മഞ്ചേശ്വരം : ദേശീയ പാതയിൽ കാറിൽ പോകുകയായിരുന്ന മഹാ രാഷ്ട സ്വദേശിയിൽ നിന്നും പതിനാല് ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ അഞ്ചു പേ രെ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം ബണ്ഡ്വാൾ നരിം ഗാന സ്വദേശി വിദ്യാനഗര ഹൗ സിൽ അബ്ദുൾ അസീസ് (27) , മുണ്ടു ഗോളി ഹൗസിൽ അബ്ദുൾ റൗഫ് (28) കെ രം ഗാല സ്വദേശി എം.സി. രജിത് കുമാർ (27) എം.മുഹമ്മദ് ഇക്ബാൽ (28) കൈ രംഗാലയിലെ മുണ്ടു ഗോളി മുഹമ്മദ് റിസ്വാൻ (28) എന്നിവ രെയാണ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷെ നിന്റെ നേത്യത്വ ത്തിൽ എസ്.ഐ.മാരായ ഇ.ബാഇ.ബാ ലചന്ദ്രൻ ‘ നാരായണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ഡിസംബർ 10 ന് പുലർച്ചെയാണ് മഹാരാഷ്ട്ര സ്വദേശിയായ മഹേഷ് പട്ടേലിൽ നിന്നും പ്രതികൾ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിപതി നാല് ലക്ഷം രൂപ തട്ടിയെടു ത്തത്
ഈ കേസിൽ മുണ്ടു ഗോളി വിദ്യാനഗരയിലെ അബ്ദുൾ നസീർ, കോട്ടേക്കരി ഹിദായത്ത് നഗറിലെ അബ്ദുൾ റഹ്മാൻ എന്നിവരെ മുൻപ് പിടി കൂടിയിരുന്നു. അറസ്റ്റിലായ പ്രതി കളെ കോടതിയിൽ കോടതിയിൽ ഹാജരാക്കി.