രോഗികളും കുട്ടികളും സാന്ത്വന സ്പർശം അദാലത്തില്‍ പങ്കെടുക്കരുത്: ജില്ലാ കലക്ടർ
കാസർകോട്: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് എട്ട്, ഒമ്പത് തിയ്യതികളില്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര സംരംഭമായ സാന്ത്വന സ്പര്‍ശത്തിലേക്ക് തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ കൊണ്ടുവരരുതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. രോഗികള്‍ക്ക് അവരുടെ പ്രതിനിധികള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും അദാലത്തിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം.
അദാലത്തിലേക്ക് ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ മാത്രം നേരിട്ട് ഹാജരാകന്‍ ശ്രദ്ധിക്കേണ്ടതാണ്. അദാലത്തിലേക്ക് പുതിയതായി അപേക്ഷ സമര്‍പ്പിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ അദാലത്ത് നടക്കുന്ന കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും സജ്ജീകരിക്കും.