പി കെ ഹരികുമാര്‍ സാഹിത്യ പ്രവര്‍ത്തക സഹ :സംഘം പ്രസിഡന്റ്, പി വി കെ പനയാലും ഇ പി രാജഗോപാലനും ഭരണസമിതിയില്‍
കോട്ടയം:സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായി പി കെ ഹരികുമാറിനെ തെരഞ്ഞെടുത്തു. സംഘം ആസ്ഥാനത്തു ചേര്‍ന്ന ഭരണസമിതിയുടെ ആദ്യ യോഗത്തിലായിരുന്നു പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗവും എംജി സര്‍വകലാശാല സിന്‍ഡിക്കറ്റംഗവും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമാണ്.
ഡോ. സി ഉണ്ണികൃഷ്ണന്, പി വി കെ പനയാല്‍, ഡോ.എം ജി ബാബുജി, എം കെ മനോഹരന്, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ഡോ. ഇ പി രാജഗോപാലന്‍, ഡോ. സി രാവുണ്ണി, ഡോ. പി കെ സോമന്, ജാനമ്മ കുഞ്ഞുണ്ണി, ഡോ. എസ് ശാരദക്കുട്ടി, വി സീതമ്മാള്‍, വി ആര് ജയകുമാര്‍ എന്നിവരാണ് മറ്റ് ഭരണസമിതിയംഗങ്ങള്‍.