വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നയാള്‍ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
പൊയിനാച്ചി : വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നയാള്‍ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് കൂവത്തൊട്ടിയിലെ ബി കെ മുഹമദ് ഷാ(29)യ്ക്കെതിരെയാണ് കേസ്. കഴിഞ്ഞ 23ന് കാസര്‍കോട് ദേളി സ്വദേശി മരിക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട് 25ന് രാത്രി ഫെയ്സ്ബുക്കില്‍ വന്ന ലൈവിനെതിരെ കീഴൂരിലെ കെ എസ് സാലിയാണ് പോലീസില്‍ പരാതി നല്‍കിയത്.