കാർഷിക ആവശ്യത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമന് എംഎല്‍എ കളക്ടര്‍ക്ക് കത്തുനല്‍കി
പൊയിനാച്ചി: മണ്ണെണ്ണ മോട്ടര്‍ ഉപയോഗിച്ച് വിളകള്‍ നനയ്ക്കുന്ന കര്‍ഷകര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് ലഭ്യമാക്കണമെന്ന് കെ കുഞ്ഞിരാമന് എംഎല്‍എ കളക്ടര്‍ക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. കൃഷിഭവന്റെ ശുപാര്‍ശയില്‍ ഭൂമിയുടെ വിസ്തീര്‍ണ്ണ പ്രകാരം ജില്ലാ സപ്ലൈ ഓഫീവസര് പെര്‍മിറ്റ് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കടകള്‍ വഴിയാണ് മണ്ണെണ്ണ നല്‍കുന്നത്. ഈ സീസണില്‍ ഇതുവരെയും പെര്‍മിറ്റ് കിട്ടാത്തതിനാല്‍ കര്‍ഷകര്‍ പ്രയാസത്തിലായിരിക്കുകയാണെന്നും എംഎല്‍എ കത്തില്‍ വ്യക്തമാക്കി.